മൂന്നാം പിറന്നാളിന്റെ നിറമുള്ള സ്വപ്നങ്ങളിൽ കളിച്ചുചിരിച്ചു നടക്കവെ, വെറുമൊരു മിഠായിത്തുണ്ടിന്റെ രൂപത്തിൽ വന്ന ചതിക്കുഴി മഞ്ജു എന്ന പിഞ്ചുബാലികയെ വലിച്ചെറിഞ്ഞത് ഭിക്ഷാടന മാഫിയയുടെ ക്രൂരമായ ഇരുളിലേക്കാണ്. സ്നേഹിക്കാൻ അച്ഛനും അമ്മയുമുള്ള ഒരു സ്വർഗ്ഗത്തിൽ നിന്നും, തെരുവിലെ പട്ടിണിയിലേക്കും ക്രൂരമർദ്ദനങ്ങളിലേക്കുമുള്ള അവളുടെ വീഴ്ച വായനക്കാരുടെ നെഞ്ചുലയ്ക്കും. വിൽക്കപ്പെടുന്ന ബാല്യങ്ങളുടെയും, തെരുവിൽ ചോരചിന്തി മരിക്കുന്ന അനാഥത്വത്തിന്റെയും നേർചിത്രമാണ് ഈ നോവൽ. യാതനകളുടെ നെരിപ്പോടിൽ അവൾക്ക് കൂട്ടായി അമ്മുവും മായയുമെത്തി. ജീവനുവേണ്ടിയുള്ള പരക്കംപാച്ചിലിൽ അവളുടെ പ്രിയപ്പെട്ടവർ ഓരോരുത്തരായി തെരുവിൽ നഷ്ടപ്പെടുമ്പോൾ, മഞ്ജുവിന് തന്റെ നഷ്ടപ്പെട്ട വിലാസം തിരികെ കിട്ടുമോ? അതോ അവളും ആ നഗരത്തിന്റെ ഇരുളിൽ ഇല്ലാതാകുമോ? പന്ത്രണ്ടുകാരിയായ അസ്മി ജിഷാദ് തന്റെ പ്രായത്തെ വെല്ലുന്ന പക്വതയോടെ രചിച്ച ഈ കൃതി, ഓരോ വായനക്കാരന്റെയും കണ്ണുനനയിക്കുകയും സമൂഹത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു. ഹൃദയസ്പർശിയായ ഈ അതിജീവന യാത്ര കൊച്ചുകുട്ടികൾ ഉൾപ്പെടെ മുതിർന്നവയ്ക്കും വായിക്കാവുന്ന നല്ലൊരു സൃഷ്ടിയാണ്.


 

Author:  Azmi Jishad. C  

Rating: 4.5

 MRP: 99

 Price: 90