NEW RELEASES
പള്ളിക്കാട്ടിലെ മാലാഖ
പ്രണയവും വിരഹവും മരണവുമെല്ലാം പശ്ചാത്തലമാകുന്ന തീവ്രമായ ഒരു കഥയാണിത്. നോവലിലെ 'സായി' എന്ന കഥാപാത്രത്തിന്റെയും അവന്റെ 'മാലാഖ പെണ്ണിന്റെയും' കഥ വായനക്കാരുടെ മനസ്സ് നിറയ്ക്കുകയും കണ്ണ് നനയിക്കുകയും ചെയ്യുന്ന ഒന്നാണ്.
Author: Fasna AK
Rating: 4.5
MRP: 80
Price: 60
ക്രൈം നമ്പർ 563/2025 ദൃസാക്ഷി Malayalam Crime Thriller Novel
ഒരു നഗരത്തിന്റെ രാത്രിമയക്കത്തിൽ അപ്രതീക്ഷിത മായി ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വന്ന അനുപമയുടെ കഥയാണിത്. തിരക്കുകൾ ഒഴിഞ്ഞ ഇട റോഡിലെ അരണ്ട വെളിച്ചത്തിൽ അവൾ കണ്ട ഭീകര മായ ദൃശ്യം, അവൾക്ക് ഒരു പേടിസ്വപ്നമായിരുന്നു. ആ നിമിഷം, താൻ കണ്ട ക്രൂരനായ കൊലയാളിയെ തിരി ച്ചറിഞ്ഞുകൊണ്ട് അവൾ നിയമത്തിന് മുന്നിൽ ദൃക്സാ ക്ഷിയായി. എന്നാൽ, കേസ് കോടതിയിലെ ത്തിയപ്പോൾ പ്രതിഭാഗം വക്കീലിന്റെ മൂർച്ചയേറിയ വാദങ്ങളും ചില അവിശ്വസനീയങ്ങളായ സത്യങ്ങളും കേസിന്റെ ഗതി മാറ്റിമറിച്ചു. ഒരു സാധാരണ കൊലപാതകം എന്ന് തോ ന്നിപ്പിച്ച ഈ കേസ് മറ്റ് പലരുടെയും രഹസ്യ ജീവിത ത്തിലേക്ക് വെളിച്ചം വീശിയതോടെ പുതിയ മാനങ്ങൾ കൈവരിച്ചു. കോടതി വാദങ്ങളും പോലീസ് അന്വേഷ ണങ്ങളും തീർച്ചയായും വായനക്കാരെ ഒട്ടും മുഷിപ്പി ക്കാതെ ത്രില്ലടിപ്പിക്കും എന്ന് വിശ്വസിക്കുന്നു.
Author: സജീവ് കോയിക്കൽ
Rating: 4.8
MRP: 180
Price: 130
ഇരുളിൽ നിന്നൊരു വെളിച്ചം
മൂന്നാം പിറന്നാളിന്റെ നിറമുള്ള സ്വപ്നങ്ങളിൽ കളിച്ചുചിരിച്ചു നടക്കവെ, വെറുമൊരു മിഠായിത്തുണ്ടിന്റെ രൂപത്തിൽ വന്ന ചതിക്കുഴി മഞ്ജു എന്ന പിഞ്ചുബാലികയെ വലിച്ചെറിഞ്ഞത് ഭിക്ഷാടന മാഫിയയുടെ ക്രൂരമായ ഇരുളിലേക്കാണ്. സ്നേഹിക്കാൻ അച്ഛനും അമ്മയുമുള്ള ഒരു സ്വർഗ്ഗത്തിൽ നിന്നും, തെരുവിലെ പട്ടിണിയിലേക്കും ക്രൂരമർദ്ദനങ്ങളിലേക്കുമുള്ള അവളുടെ വീഴ്ച വായനക്കാരുടെ നെഞ്ചുലയ്ക്കും. വിൽക്കപ്പെടുന്ന ബാല്യങ്ങളുടെയും, തെരുവിൽ ചോരചിന്തി മരിക്കുന്ന അനാഥത്വത്തിന്റെയും നേർചിത്രമാണ് ഈ നോവൽ. യാതനകളുടെ നെരിപ്പോടിൽ അവൾക്ക് കൂട്ടായി അമ്മുവും മായയുമെത്തി. ജീവനുവേണ്ടിയുള്ള പരക്കംപാച്ചിലിൽ അവളുടെ പ്രിയപ്പെട്ടവർ ഓരോരുത്തരായി തെരുവിൽ നഷ്ടപ്പെടുമ്പോൾ, മഞ്ജുവിന് തന്റെ നഷ്ടപ്പെട്ട വിലാസം തിരികെ കിട്ടുമോ? അതോ അവളും ആ നഗരത്തിന്റെ ഇരുളിൽ ഇല്ലാതാകുമോ? പന്ത്രണ്ടുകാരിയായ അസ്മി ജിഷാദ് തന്റെ പ്രായത്തെ വെല്ലുന്ന പക്വതയോടെ രചിച്ച ഈ കൃതി, ഓരോ വായനക്കാരന്റെയും കണ്ണുനനയിക്കുകയും സമൂഹത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു. ഹൃദയസ്പർശിയായ ഈ അതിജീവന യാത്ര കൊച്ചുകുട്ടികൾ ഉൾപ്പെടെ മുതിർന്നവയ്ക്കും വായിക്കാവുന്ന നല്ലൊരു സൃഷ്ടിയാണ്.
Author: Azmi Jishad. C
Rating: 4.5
MRP: 99
Price: 90
ജിന്നുകളുടെ ലോകം Fantasy Novel by Shereena KR
അദൃശ്യ ലോകത്തിലെ സഹയാത്രികർ നമ്മുടെ ഭാവനയിൽ കാലങ്ങളായി ഇടം നേടിയ, അദൃശ്യരും നിഗൂഢരുമായ ജിന്നുകൾ, പല സംസ്കാരങ്ങളിലും മതങ്ങളിലും വിശ്വസിക്കപ്പെടുന്ന ഒരു സങ്കൽപമാണ്. ഇസ്ലാമിക പാരമ്പര്യമനുസരിച്ച്, മനുഷ്യരെപ്പോലെ ഇച്ഛാശക്തിയും ചിന്താശേഷിയുമുള്ള സ്വതന്ത്ര സൃഷ്ടികളാണിവർ. തീയോ പുകയില്ലാത്ത അഗ്നിയോ കൊണ്ട് സൃഷ്ടിക്കപ്പെട്ടവരായതുകൊണ്ട്, മനുഷ്യരിൽ നിന്ന് തീർത്തും വ്യത്യസ്തരാണിവർ. കാഴ്ചയിലൂടെയും സ്പർശനത്തിലൂടെയും നേരിട്ട് തിരിച്ചറിയാനാവാത്ത ഒരു സൂക്ഷ്മ തലത്തിലാണ് ജിന്നുകൾ വസിക്കുന്നത്. ജിന്നുകളുടെ ലോകം മനുഷ്യന്റെ ലോകത്തിന് സമാന്തരമായി നിലകൊള്ളുന്നു. അവരുടെ സാന്നിധ്യം മനുഷ്യന്റെ ഭാവനയെയും വിശ്വാസങ്ങളെയും എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. ഈ നോവലിൽ, ഫാത്തിമയുടെയും മറ്റ് കഥാപാത്രങ്ങളുടെയും ജീവിതത്തിൽ ജിന്നുകളുടെ ലോകം എങ്ങനെ ഇഴചേർന്നിരിക്കുന്നു എന്ന് നാം മനസ്സിലാക്കും.
Author: ഷെറീന കെ ആർ
Rating: 4.7
MRP: 200
Price: 169
ൻ്റെ നീലഹൃദയം Nte Neelahrudayam Malayalam Romantic Novel
അക്ഷരങ്ങളെയും പുസ്തകങ്ങളെയും പ്രാണനായി കാണുന്ന ചാരുലത എന്ന പെൺകുട്ടിയുടെ കഠിനമായ ജീവിതയാത്രയാണ് ഈ കഥ.. വിധിയുടെ ക്രൂരമായ വിളയാട്ടത്തിൽ തകർന്നു പോയ ഒരു ഭൂതകാലമുണ്ടായിട്ടും, തളരാതെ മുന്നോട്ട് നീങ്ങിയ ചാരുവിൻ്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് ഫിറു കടന്നുവരുന്നത്. വെറുമൊരു അപരിചിതനിൽ നിന്നും അവളുടെ ആത്മാവിനെ തൊട്ടറിഞ്ഞ പ്രിയപ്പെ ട്ടവനിലേക്കുള്ള ഫിറുവിൻ്റെ മാറ്റവും, അവർക്കിടയിൽ വിടർന്ന അപൂർവ്വമായ പ്രണയവും ഈ കഥയെ ഹൃദ്യമാക്കുന്നു. ചെമ്പകപ്പൂക്കളുടെ മണവും, മഴയുടെ തണുപ്പും, ഒടുവിൽ മരണം നിഴൽ വീഴ്ത്തുന്ന നീലനിറമുള്ള ഓർമ്മകളും വായനക്കാരുടെ മനസ്സിൽ ഒരു വിങ്ങലായി ബാക്കി നിൽക്കും. സ്നേഹത്തിനും സഹനത്തിനും മരണത്തിനപ്പുറം മറ്റൊരു മുഖമുണ്ടെന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.
Author: ഫസ്ന എ കെ
Rating: 4.5
MRP: 180
Price: 120
കുറ്റചാർത്ത് Kuttacharthu Thriller Novel by BL Jayashankar
ഒരു രാത്രിയിൽ ഒരു കടൽ തീരത്ത് നിന്നും കിട്ടുന്ന രണ്ട് മൃതദേഹങ്ങൾ. ഒന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും മറ്റൊന്ന് ഒരു പ്രോസ്റ്റിറ്റ്യൂട്ടിന്റെയും. യാതൊരു ബന്ധവുമില്ലാത്ത ഈ രണ്ടു വ്യക്തികളുടെ കൊലപാതകം പോലീസിനെ വഴിമുട്ടിക്കുന്നു. വർഷങ്ങൾക്ക് ശേഷം അടഞ്ഞുകിടക്കുന്ന അധ്യായം തുറക്കാനായി റോണി എലിസബത്ത് എന്ന സബ് ഇൻസ്പെക്ടർ തീരുമാനിക്കുന്നു. റോണിയുടെ അന്വേഷണം ചെന്നെത്തുന്നത് സങ്കീർണ്ണതകൾ നിറഞ്ഞ ഊരാക്കുടുക്കുകളിലേക്കാണ്..
Author: ബി എൽ ജയശങ്കർ
Rating: 4.8
MRP: 190
Price: 150
ALL BOOKS

മിസ്റ്ററി ഹൗസ് ഹൊറർ ത്രില്ലർ മലയാളം നോവൽ Mystery House By Sajeev Koikkal
ആത്മാക്കൾക്ക് ഭയമുണ്ടോ? മനുഷ്യൻ ഇരുട്ടിനെയും മരണത്തെയുമാണ് ഭയപ്പെടുന്നതെങ്കിൽ, അറ്റമില്ലാത്ത വേദനകളും വിറങ്ങലിക്കുന്ന ഓർമ്മകളുമാണ് ആത്മാക്കളുടെ ഭയം! ദുഃസ്വപ്നങ്ങളുടെ കയത്തിൽപ്പെട്ട് ശ്വാസംമുട്ടുന്ന വൈഗയെന്ന യുവതി സ്വന്തം അച്ഛന്റെ ദുരൂഹമരണത്തിന്റെ ചുരുളഴിക്കാൻ സോഹൻവില്ലയിലേക്ക് എത്തുമ്പോൾ, അവിടെ അവളെ കാത്തിരുന്നത് കേവലം പ്രേതബാധയായിരുന്നില്ല; മറിച്ച് കാലം കാത്തുവെച്ച ഭയാനകമായ തിരിച്ചറിവുകളായിരുന്നു. മനഃശാസ്ത്രവും അമാനുഷികതയും നേർക്കുനേർ പോരാടുന്ന ഈ ക്രൈം-ഹൊറർ മിസ്റ്ററി ത്രില്ലർ, പകയുടെയും പ്രതികാരത്തിന്റെയും നിഴലുകൾ കടന്ന് ഒടുവിൽ അപാരമായ സ്നേഹത്തിന്റെയും ദാർശനിക തലങ്ങളിലേക്ക് എത്തുന്നു. ഒരു സിനിമപോലെ ത്രില്ലടിപ്പിക്കുന്ന ഒരു വ്യത്യസ്തമായ നോവലാണ് മിസ്റ്ററി ഹൗസ്
MRP: 180
Price: 120
Author: സജീവ് കോയിക്കൽ
Rating: 4.6
Kavya Kanda Swapnalokam | Mystery Fantasy Adventure Fiction Nove
ആർക്കിയോളജി പഠനം പൂർത്തിയാക്കിയ കാവ്യ, തന്റെ മധുവിധു ആഘോഷിക്കാൻ 'പൊന്മലയൂർ' എന്ന ഗ്രാമത്തിൽ എത്തുന്നു. പ്രകൃതിരമണീയമെങ്കിലും നിഗൂഢതകൾ ഉറങ്ങുന്ന ആ മണ്ണിൽ വെച്ച് അപ്രതീക്ഷിതമായി അവൾക്ക് ഒരു ദുരന്തം നേരിടേണ്ടിവരുന്നു. ആ ദുരന്തത്തിന്റെ കാരണങ്ങൾ തേടിയിറങ്ങുന്ന കാവ്യ ചെന്നെത്തുന്നത്, ഒരു പോരാട്ടത്തിന്റെ ഓർമ്മകളിലേക്കാണ്. സ്വപ്നങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന ഒരു വിചിത്ര ലോകത്തേക്ക് കാവ്യ നടന്നിറങ്ങുകയാണ്. അവൾ കാണുന്ന ഓരോ സ്വപ്നങ്ങളും യാഥാർഥ്യമാകുന്നു. ശരിക്കും അവൾ ആരാണ് ? ആ സത്യം അവൾ സ്വായം അന്വേഷിക്കുന്നു. ചതിയും പ്രതികാരവും മാന്ത്രികതയും നിറഞ്ഞ, വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ആകർഷകമായ ഫാന്റസി മിസ്റ്ററി ത്രില്ലർ ആണിത്. മിസ്റ്ററി ഹൗസ് എന്ന നോവലിന്റെ സീരീസ് 2 കൂടിയാണ് "കാവ്യ കണ്ട സ്വപ്നലോകം"
MRP: 180
Price: 130
Author: സജീവ് കോയിക്കൽ
Rating: 4.2
മർഡർ ഇൻ ഏദൻ റൈസ് : Murder in Eden Rice Malayalam Crime Thriller Novel
ഏദൻ റൈസ് എന്ന വീട്ടിൽ ഒരു രാത്രി നടക്കുന്ന കൊലപാതകവും തുടരന്വേഷണവുമാണ് ഇതിവൃത്തം. സംസാര ശേഷിയില്ലാത്ത ആഷി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥപോകുന്നത്.. അന്വേഷണ ഉദ്യോഗസ്ഥരായ സിഐ സഞ്ജിതയും എസ് ഐ അമീറും പ്രതിയെ പിടികൂടാൻ ആഷിയുടെ സഹായം തേടുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളും ആകാംഷനിറയ്ക്കുന്നതാണ്. ഏഷ്യയുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ഒരാൾ അവളെ എങ്ങനെ ട്രാപ്പിലാക്കാൻ നോക്കുന്നു, അവൾ രക്ഷപ്പെടുമോ? തുടങ്ങി ധാരാളം സസ്പെൻസും ട്വിസ്റ്റും ഉൾപ്പെടുത്തിയിട്ടുള്ള ഒരു നല്ല ക്രൈം ത്രില്ലർ സ്റ്റോറിയാണിത്.. അവസാനനിമിഷംവരേയും വായനക്കാരെ ആകാംഷയുടെ മുൾമുനയിലെത്തിക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവലാണ് "മർഡർ ഇൻ ഏദൻ റൈസ്"
MRP: 190
Price: 125
Author: സജീവ് കോയിക്കൽ
Rating: 4.6
Help Me Anjali Calling.. Psychological CrimeThriller Novel by Sajeev Koikkal
ഒരു രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുന്ന എസ് ഐ സേതുവിന്റെ മൊബൈൽ ഫോണിൽ അപ്രതീക്ഷിതമായി അഞ്ജലി എന്ന ഒരു യുവതിയുടെ കാൾ വരുന്നു. അവൾ അപകടത്തിലാണെന്നും എത്രയും പെട്ടെന്ന് രക്ഷിച്ചില്ലെങ്കിൽ അവൾ കൊല്ലപ്പെട്ടേക്കാം എന്നും പറയുന്നു. തുടർന്ന് സേതു അവളെ രക്ഷിക്കുന്നതിനു വേണ്ടി അവൾ അയച്ചുകൊടുത്ത ലൊക്കേഷനിലുള്ള വീട്ടിലേക്ക് പുറപ്പെടുന്നു. മഴയുള്ള ആ രാത്രിയിൽ സേതു പോകുന്ന വഴിയിൽ ഉണ്ടാകുന്ന പ്രതിസന്ധികളും അവയെ തരണം ചെയ്ത് അവളുടെ വീട്ടിൽ എത്തുമ്പോൾ കാണുന്ന അവിശ്വസനീയമായ കാര്യങ്ങളുമാണ് ഈ കഥയിലുള്ളത്. അഞ്ജലിയുടെ വീട്ടിലെത്തുന്നതോടുകൂടി സേതുവിന്റെ കിളി പാറുന്ന കാഴ്ചകളും തുടർന്നുള്ള സംഭവം വികാസങ്ങളും വായനക്കാരെ ത്രില്ലടിപ്പിക്കും. ആരാണ് അഞ്ജലി ? അവൾക്ക് എന്താണ് സംഭവിച്ചത് ? ആരാണ് അവളെ വേട്ടയാടുന്നത് ? തുടങ്ങിയ ചോദ്യങ്ങൾ അവസാനനിമിഷംവരെയും വായനക്കാരിൽ ഉണ്ടാവുകയും ആകാംഷ ഉളവാക്കും ചെയ്യും.
MRP: 160
Price: 120
Author: സജീവ് കോയിക്കൽ
Rating: 4.9
പോലീസ് ഇൻക്വസ്റ്റ് : Police Inquest Crime Thriller Novel
ഒരു രാത്രിയിൽ ലോഡ്ജ് മുറിയിൽ നിന്നും പോലീസുകാർ ഒരു അച്ഛനെയും മകളെയും കസ്റ്റഡിയിലെടുക്കുന്നു. എന്നാൽ പിന്നീട് ആ പെൺകുട്ടിയ്ക്ക് എന്ത് സംഭവിക്കുന്നു എന്നുള്ളതാണ് കഥാസാരം. നഷ്ടപ്പെട്ട മകൾക്ക് വേണ്ടിയുള്ള ഒരച്ഛൻ്റെ നിലവിളിയും, നിസ്സഹായതയിൽ നിന്ന് കരുത്ത് ആർജ്ജിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ പോരാട്ടവും ഇവിടെ ഇഴചേരുന്നു. തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കുറ്റവാളികളും അ വരിലേക്ക് എത്താൻ വഴി തേടുന്ന നിയമപാലകരും തമ്മിലുള്ള ഒരു ബുദ്ധിപരമായ പോരാട്ടമാണ് വായനക്കാരെ കാത്തിരിക്കുന്നത്. അവസാനം വരെ ആകാംക്ഷ നിലനിർത്തുന്ന ഇതിവൃത്തവും, വേഗതയാർന്ന ആഖ്യാനശൈലിയും ഈ കഥയെ വ്യത്യസ്തമാക്കുന്നു. മനുഷ്യ മനസ്സിൻ്റെ സങ്കീർണ്ണതകളും ആർക്കും പ്രവചിക്കാൻ കഴിയാത്ത അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ 'പോലീസ് ഇൻക്വസ്റ്റ്' ഒരു നിഗൂഢമായ സിനിമാറ്റിക് ക്രൈം ത്രില്ലർ അനുഭവമായിരിക്കും.
MRP: 249
Price: 150
Author: സജീവ് കോയിക്കൽ
Rating: 4.7