ഒരു രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുന്ന എസ് ഐ സേതുവിന്റെ മൊബൈൽ ഫോണിൽ അപ്രതീക്ഷിതമായി അഞ്ജലി എന്ന ഒരു യുവതിയുടെ കാൾ വരുന്നു. അവൾ അപകടത്തിലാണെന്നും എത്രയും പെട്ടെന്ന് രക്ഷിച്ചില്ലെങ്കിൽ അവൾ കൊല്ലപ്പെട്ടേക്കാം എന്നും പറയുന്നു. തുടർന്ന് സേതു അവളെ രക്ഷിക്കുന്നതിനു വേണ്ടി അവൾ അയച്ചുകൊടുത്ത ലൊക്കേഷനിലുള്ള വീട്ടിലേക്ക് പുറപ്പെടുന്നു. മഴയുള്ള ആ രാത്രിയിൽ സേതു പോകുന്ന വഴിയിൽ ഉണ്ടാകുന്ന പ്രതിസന്ധികളും അവയെ തരണം ചെയ്ത് അവളുടെ വീട്ടിൽ എത്തുമ്പോൾ കാണുന്ന അവിശ്വസനീയമായ കാര്യങ്ങളുമാണ് ഈ കഥയിലുള്ളത്. അഞ്ജലിയുടെ വീട്ടിലെത്തുന്നതോടുകൂടി സേതുവിന്റെ കിളി പാറുന്ന കാഴ്ചകളും തുടർന്നുള്ള സംഭവം വികാസങ്ങളും വായനക്കാരെ ത്രില്ലടിപ്പിക്കും. ആരാണ് അഞ്ജലി ? അവൾക്ക് എന്താണ് സംഭവിച്ചത് ? ആരാണ് അവളെ വേട്ടയാടുന്നത് ? തുടങ്ങിയ ചോദ്യങ്ങൾ അവസാനനിമിഷംവരെയും വായനക്കാരിൽ ഉണ്ടാവുകയും ആകാംഷ ഉളവാക്കും ചെയ്യും.
MRP: 160
Price: 120
Author: സജീവ് കോയിക്കൽ
Rating: 4.9
