ആർക്കിയോളജി പഠനം പൂർത്തിയാക്കിയ കാവ്യ, തന്റെ മധുവിധു ആഘോഷിക്കാൻ 'പൊന്മലയൂർ' എന്ന ഗ്രാമത്തിൽ എത്തുന്നു. പ്രകൃതിരമണീയമെങ്കിലും നിഗൂഢതകൾ ഉറങ്ങുന്ന ആ മണ്ണിൽ വെച്ച് അപ്രതീക്ഷിതമായി അവൾക്ക് ഒരു ദുരന്തം നേരിടേണ്ടിവരുന്നു. ആ ദുരന്തത്തിന്റെ കാരണങ്ങൾ തേടിയിറങ്ങുന്ന കാവ്യ ചെന്നെത്തുന്നത്, ഒരു പോരാട്ടത്തിന്റെ ഓർമ്മകളിലേക്കാണ്. സ്വപ്നങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന ഒരു വിചിത്ര ലോകത്തേക്ക് കാവ്യ നടന്നിറങ്ങുകയാണ്. അവൾ കാണുന്ന ഓരോ സ്വപ്നങ്ങളും യാഥാർഥ്യമാകുന്നു. ശരിക്കും അവൾ ആരാണ് ? ആ സത്യം അവൾ സ്വായം അന്വേഷിക്കുന്നു. ചതിയും പ്രതികാരവും മാന്ത്രികതയും നിറഞ്ഞ, വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ആകർഷകമായ ഫാന്റസി മിസ്റ്ററി ത്രില്ലർ ആണിത്. മിസ്റ്ററി ഹൗസ് എന്ന നോവലിന്റെ സീരീസ് 2 കൂടിയാണ് "കാവ്യ കണ്ട സ്വപ്നലോകം"


MRP: 180

Price: 130

Author: സജീവ് കോയിക്കൽ 

Rating: 4.2